ക്രൈസ്തവ സന്യാസിനിമാരുടെ അറസ്റ്റിനെതിരായ സമരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍

ക്രൈസ്തവ സന്യാസിനിമാരുടെ  അറസ്റ്റിനെതിരായ സമരത്തിന്  നിയന്ത്രണമേര്‍പ്പെടുത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍

റായ്പൂര്‍: മലയാളി ക്രൈസ്തവ സന്യാസിനികളുടെ അറസ്റ്റിനെതിരെയുള്ള സമരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍. സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിന് മുന്നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം.

സന്യാസിനിമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മുന്നൂറ് പേരില്‍ കൂടുതല്‍ സമരത്തില്‍ പങ്കെടുത്താല്‍ അനുമതി നിഷേധിക്കുമെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.