ഒഡീഷയില്‍ കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണം: പ്രതിഷേധം ശക്തമാകുന്നു; പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ചർച്ച ആവശ്യപ്പെടും

ഒഡീഷയില്‍ കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണം: പ്രതിഷേധം ശക്തമാകുന്നു; പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ചർച്ച ആവശ്യപ്പെടും

ന്യൂഡൽ‌ഹി : ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബജ്റംഗ്ദൾ നടത്തിയ ആക്രമണത്തിനെതിരെ പാര്‍ലമെന്‍റില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെടാനാണ് പ്രതിക്ഷത്തിന്‍റെ നീക്കം.

ന്യൂനപക്ഷങ്ങൾക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങൾക്കെതിരെയും ഭീഷണി ഉയരുന്നതായി പ്രതിപക്ഷ പാര്‍ട്ടികൾ ആരോപിക്കും. മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരടങ്ങുന്ന സംഘം ജലേശ്വറിലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്.

മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി. 70 പേരടങ്ങുന്ന ബജ്‍റംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും മലയാളികളാണ്. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

ഒരു വൈദികന്‍റെ ഫോണ്‍ അക്രമികള്‍ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കുനേരെയും കയ്യേറ്റമുണ്ടായി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.