സിഡ്‌നിയിലെ മോസ്കിൽ ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന ചൊല്ലാനുള്ള നീക്കത്തിന് തദ്ദേശ ​ഗവൺമെന്റിൽ നിന്നും തിരിച്ചടി

സിഡ്‌നിയിലെ മോസ്കിൽ ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന ചൊല്ലാനുള്ള നീക്കത്തിന് തദ്ദേശ ​ഗവൺമെന്റിൽ നിന്നും തിരിച്ചടി

സിഡ്‌നി: സിഡ്‌നിയിലെ ലകെംബ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ലീം പള്ളിയുടെ ഉച്ചഭാഷിണികൾ‌ സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടി. സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പള്ളിയിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കാനുള്ള നിർദേശം കാന്റർബറി-ബാങ്ക്സ്‌ടൗൺ കൗൺസിൽ നിരസിച്ചു.

$22,690 ചിലവിൽ വരുന്ന രൂപരേഖയാണ് ലെബനീസ് മുസ്ലീം അസോസിയേഷൻ ഉച്ചഭാഷിണികൾ‌ സ്ഥാപിക്കാനായി സമർപ്പിച്ചത്. എല്ലാ വെള്ളിയാഴ്ചയും 15 മിനിറ്റ് വരെ ഇസ്ലാമിക പ്രാർത്ഥന ഉച്ചഭാഷണി വഴി ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യുന്നതിനായി ലകെംബ പള്ളിയുടെ 20 മില്യൺ മിനാരത്തിൽ നാല് സ്പീക്കറുകൾ സ്ഥാപിക്കുമെന്ന് രൂപരേഖയിൽ പ്രതിപാദിച്ചിരുന്നു.

ശബ്ദമലിനീകരണം, പരമാവധി കെട്ടിട ഉയര പരിധി ലംഘിക്കൽ, സ്വത്ത് മൂല്യങ്ങളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ, മതപരമായ ആശങ്കകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൗൺസിൽ ചൂണ്ടിക്കാട്ടി.

ലഭിച്ച 329 നിവേദനങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാവരും പദ്ധതിയെ എതിർത്തു. പ്രാദേശിക സമൂഹത്തിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായതിനെത്തുടർന്ന് ശുപാർശകൾ പരിഗണിക്കാൻ പ്രാദേശിക ആസൂത്രണ പാനൽ യോഗം ചേർന്നു.

" മുസ്ലീങ്ങൾ മാത്രമല്ല ഇവിടെ താമസിക്കുന്നത്, മറ്റുള്ളവർക്ക് ഈ തീരുമാനം ബുദ്ധിമുട്ട് സൃഷ്ടിക്കും," ഒരാൾ പറഞ്ഞു.

തിരിച്ചടി നേരിട്ടിട്ടും ഫീഡ്‌ബാക്ക് അവലോകനം ചെയ്യുകയാണെന്നും ഭേദഗതി ചെയ്ത അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ലെബനീസ് മുസ്ലീം അസോസിയേഷൻ പറഞ്ഞു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.