ഓസ്ട്രേലിയയിലെ ഹോബാർട്ട് അതിരൂപത ആർച്ച്‌ ബിഷപ്പായി ആന്റണി അയർലൻഡ് അഭിഷിക്തനായി

ഓസ്ട്രേലിയയിലെ ഹോബാർട്ട് അതിരൂപത ആർച്ച്‌ ബിഷപ്പായി ആന്റണി അയർലൻഡ് അഭിഷിക്തനായി

ഹോബാർട്ട്: ഓസ്ട്രേലിയയിലെ ഹോബാർട്ട് അതിരൂപതയുടെ പുതിയ ആർച്ച്‌ ബിഷപ്പായി ആന്റണി ജോൺ അയർലൻഡ് അഭിഷിക്തനായി. ഓഗസ്റ്റ് 12-ന് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനക്കിടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.

കർദിനാൾ മൈക്കോള ബൈചോക് സി.എസ്.എസ്.ആർ, അപ്പോസ്തോലിക് നുൺഷ്യോ ആർച്ച്‌ ബിഷപ്പ് ചാൾസ് ബാൽവോ, ഓസ്ട്രേലിയൻ കാതോലിക് ബിഷപ്പ് കോൺഫറൻസ് അധ്യക്ഷൻ ആർച്ച്‌ ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്.ഡിബി, ഹോബാർട്ടിലെ മുൻ ആർച്ച്‌ ബിഷപ്പ് ജൂലിയൻ പോർട്ടിയസ് എന്നിവർ‌ ദിവ്യബലിയിൽ കാർമികരായി.

തസ്മാനിയ ഗവർണർ ബാർബറ ബേക്കർ എസി, പ്രൊഫസർ ഡോൺ ചാൾമേഴ്‌സ് എസി, മെത്രാന്മാർ, പുരോഹിതർ, സന്യാസിനികൾ, വിശ്വാസികൾ എന്നിവർ ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഏകദേശം 600 പേർ ചടങ്ങിൽ പങ്കെടുത്തു.

ലിയോ പതിനാലാമൻ മാർപാപ്പ ഹോബാർട്ടിലെ ആർച്ച്‌ ബിഷപ്പായി ജോൺ അയർലൻഡിനെ നിയമിക്കുന്നതായി പ്രഖ്യാപിക്കുന്ന ഉത്തരവ് വായിച്ചു. തുടർന്ന് ആർച്ച്‌ ബിഷപ്പ് കോസ്റ്റലോയും അപ്പോസ്തോലിക് നുൺഷ്യോയും അയർലൻഡിനെ മെത്രാന്മാരുടെ സിംഹാസനമായ ‘കതീദ്ര’യിലേക്ക് ആനയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.