മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ കത്തോലിക്കാ കോൺ​ഗ്രസിന് പുതിയ നേതൃത്വം

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ കത്തോലിക്കാ കോൺ​ഗ്രസിന് പുതിയ നേതൃത്വം

മെൽബൺ: മെൽബൺ സെന്റ് അൽഫോൺസ കത്തീഡ്രൽ ഇടവകയിൽ കത്തോലിക്കാ കോൺ​ഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്നു. ജോയ് മാത്യു (പ്രസിഡന്റ്), ജെയ്സ്റ്റോ ജോസഫ് (വൈസ് പ്രസിഡന്റ്), ടോം സേവ്യർ (സെക്രട്ടറി), ജോബി മാത്യു (ജോയിന്റ് സെക്രട്ടറി), സാബു തോമസ് (ട്രഷറർ), ജോർജ് ആന്റണി (എക്സിക്യൂട്ടീവ് കമ്മിറ്റി), ദിലീപ് ജോൺ (എക്സിക്യൂട്ടീവ് കമ്മിറ്റി), ജെസിൻ ജോസ് (എക്സിക്യൂട്ടീവ് കമ്മിറ്റി), ടിജോ ജോസഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കഴിഞ്ഞ ദിവസം കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു അരീപ്ലാക്കലിന്റെ നേത‍ൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൈക്കാരന്മാരായ ബാബു വർക്കിയും ജിമ്മി ജോസഫും യോ​ഗത്തിൽ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.