മാർപാപ്പയ്ക്ക് ജന്മദിന കേക്ക് സമ്മാനിച്ച് വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ

മാർപാപ്പയ്ക്ക് ജന്മദിന കേക്ക് സമ്മാനിച്ച് വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് ജന്മദിന കേക്ക് സമ്മാനിച്ച് വത്തിക്കാനിലെ അമേരിക്കയുടെ പുതിയ അംബാസഡർ ബ്രയാൻ ബർച്ച്. പുതുതായി നിയമിതനായ അദേഹം തന്റെ യോഗ്യതാ പത്രങ്ങൾ സമർപ്പിക്കുന്നതിനായാണ് വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉക്രെയ്നിലും ഗാസയിലും നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളും മതസ്വാതന്ത്ര്യ സംരക്ഷണം, ചൈനയുമായുള്ള വത്തിക്കാന്റെ ബന്ധം, നിർമ്മിതബുദ്ധി വിപ്ലവം എന്നിവയും ഇരുവരും ചർച്ച ചെയ്തതായി യുഎസ് എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.

നമ്മുടെ രാഷ്ട്രീയ വ്യത്യാസങ്ങൾ ഒരിക്കലും അക്രമത്തിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് ചാർളി കിർക്കിന്റെ കൊലപാതകത്തെ പ്രതിബാധിച്ചുകൊണ്ട് പാപ്പ ഊന്നിപ്പറഞ്ഞു. കിർക്കിന്റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടി പ്രാർഥിക്കുന്നു എന്നും പാപ്പ അംബാസഡർ ബർച്ചിനോടു പറഞ്ഞതായി എംബസി റിപ്പോർട്ട് ചെയ്തു.

ചിക്കാഗോയിലെ ഒരു സുഹൃത്തിനോടു സംസാരിക്കുന്നത് പോലെ അസാധാരണമാം വിധം സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്ന് അംബാസഡർ ബർച്ച് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.