നേപ്പാളിൽ മാർച്ച് അഞ്ചിന് തിരഞ്ഞെടുപ്പ്; ഇടക്കാല സർക്കാർ അധികാരമേറ്റതോടെ കർഫ്യൂ പിൻവലിച്ചു

നേപ്പാളിൽ മാർച്ച് അഞ്ചിന് തിരഞ്ഞെടുപ്പ്; ഇടക്കാല സർക്കാർ അധികാരമേറ്റതോടെ കർഫ്യൂ പിൻവലിച്ചു

കാഠ്മണ്ഡു: സംഘർഷാവസ്ഥ നിലനിൽക്കുന്ന നേപ്പാളിൽ ജനപ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് അഞ്ചിന് തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു.

രാജ്യത്ത് ദിവസങ്ങളോളം നീണ്ടു നിന്ന് യുവജന പ്രക്ഷോഭത്തിൽ 51 പേർ കൊല്ലപ്പെടുകയും 1300-ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാരെ പലായനം ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയടക്കം രാജിവച്ച് പലായനം ചെയ്ത സാഹചപര്യത്തിൽ സൈന്യം നിയന്ത്രണം എറ്റെടുക്കുകയായിരുന്നു.

ഏറെ ചർച്ചകൾക്ക് ശേഷം സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ നോപ്പാളിൽ ചുമതലയേറ്റു. ഇടക്കാല സർക്കാർ അധികാരമേറ്റതോടെ കർഫ്യൂ പിൻവലിച്ചു. സംഘർഷ സാധ്യതകൾ പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും രാജ്യത്തെ ക്രമസമാധാനം സാധാരണഗതിയിലേക്ക് എത്തുകയാണ്. പൊതുഗതാഗതം പുനരാരംഭിച്ചു. കാഠ്മണ്ഡുവിൽ നിന്നുള്ള ദീർഘദൂര ബസുകൾ വീണ്ടും സർവീസ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. കാർക്കി നേപ്പാളിനെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുമെന്ന് മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാരതത്തിന്റെ അടുത്ത സുഹൃത്താണ് നേപ്പാൾ. അവിടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് കർക്കിയെന്നും സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പ്രധാന ഉദാഹരണമാണിതെന്നും മോഡി ഇംഫാലിൽ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.