കുടുതല്‍ തൊഴില്‍ സാധ്യത ചര്‍ച്ച ചെയ്ത് ഉറപ്പ് വരുത്തും; കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ച് ന്യൂജേഴ്‌സി ഗവര്‍ണര്‍

കുടുതല്‍ തൊഴില്‍ സാധ്യത ചര്‍ച്ച ചെയ്ത് ഉറപ്പ് വരുത്തും; കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ച് ന്യൂജേഴ്‌സി ഗവര്‍ണര്‍

കൊച്ചി: കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ച് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാന്‍ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദേഹം പറഞ്ഞു. ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ് മീറ്റിലല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മര്‍ഫി.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദര്‍ശനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ന്യുജേഴ്‌സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താല്‍പര്യം അറിയിക്കുകയായിരുന്നു. ന്യുജേഴ്‌സിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള സാധ്യതകള്‍ വിപുലമാണ്. ഇന്ത്യക്കാര്‍ക്കായി തന്റെ കാലത്ത് 3000 ത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. കുടുതല്‍ തൊഴില്‍ സാധ്യത ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് ഉറപ്പ് വരുത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ന്യുജേഴ്‌സി സര്‍ക്കാരിനെ നിക്ഷേപം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ് ഗവര്‍ണര്‍ മര്‍ഫി ഇവിടേക്ക് എത്തിയതെന്നും നാല് വിമാനത്താവളങ്ങളും അതിനോടൊപ്പം തന്നെ ആധുനികവല്‍ക്കരിച്ച തുറമുഖങ്ങളുമായി രാജ്യത്തിന് തന്നെ മാതൃകയായി കേരളം കുതിക്കുകയാണ്. ന്യുജേഴ്‌സി ഭരണകൂടത്തേയും സംരംഭകരേയും കേരളത്തിലേക്ക് എല്ലാ സമയത്തും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.