സ്‌നേഹ സങ്കീർത്തനം; കേരളത്തിലെ നിർധനരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനശേഖരണാർത്ഥം ന്യൂജേഴ്സിയിൽ സംഗീത വിരുന്ന്

സ്‌നേഹ സങ്കീർത്തനം; കേരളത്തിലെ നിർധനരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനശേഖരണാർത്ഥം ന്യൂജേഴ്സിയിൽ സംഗീത വിരുന്ന്

ന്യൂജേഴ്സി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി ഭക്തിഗാന വിരുന്ന് സംഘടിപ്പിക്കുന്നു. “സ്‌നേഹ സങ്കീർത്തനം” എന്ന പരിപാടി ഒക്ടോബർ നാല് ശനി വൈകിട്ട് 3.30 ന് സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ നടക്കും.

“ടുഗെതർ ഫോർ ഹെർ ടുമോറോ” പദ്ധതിയിലേക്കാണ് പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഴുവനും മാറ്റിവെക്കുന്നത്. ഈ പദ്ധതി സ്കൂൾ മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നതിനായാണ് ഉപയോ​ഗിക്കുന്നത്.


പ്രശസ്ത ക്രിസ്തീയ ഭക്തി ഗായകൻ റോയി പുത്തൂർ, അനേകം ക്രിസ്തീയ ആൽബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി, പിന്നണി ഗായിക മെറിൻ ഗ്രിഗറി, ക്രൈസ്തവ ഗാന രംഗത്ത് നിറസാന്നിധ്യമായ ഇമ്മാനുവൽ ഹെൻറി എന്നിവർ ​ഗാനങ്ങൾ ആലപിക്കും. ജോർജ് (കീബോർഡ്), ജേക്കബ് സാമുവൽ (ബേസ്), ഹരികുമാർ പണ്ടളം (തബല), ഏബി ജോസഫ് (ഫ്ലൂട്ട്) എന്നിവരുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്ര ഈ സംഗീത വിരുന്നിന് മികവേകും.

25 ഡോളർ ആണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്കും പുരോഹിതർക്കും സന്യാസിനികൾക്കും പ്രവേശനം സൗജന്യമായിരിക്കും. സെല്ലെ പെയ്മന്റ് ആപ്പ് വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്‌തോ പണം നൽകാം. സെല്ലെ വഴി തുക അയയ്ക്കുന്നവർ “MM Music” എന്ന് രേഖപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വിദേശത്തുള്ള മലയാളികൾക്ക് സ്വന്തം നാട്ടിലെ പെൺകുട്ടികളുടെ ഭാവി ഉയർത്തിപ്പിടിക്കാനുള്ള സുവർണാവസരമാണിതെന്നും സംഘാടകർ കൂട്ടിച്ചേർത്തു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.