സിറിയയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഞായറാഴ്ച

സിറിയയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഞായറാഴ്ച

ഡമാസ്കസ്: അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷമുള്ള ആദ്യ പാർലമെന്റ് രൂപീകരണത്തിനായി സിറിയയിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കും. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഈ തിരഞ്ഞെടുപ്പ് പരോക്ഷ വോട്ടെടുപ്പ് രീതിയിലായിരിക്കും.

പതിനൊന്ന് വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനസംഖ്യയുടെ വലിയൊരു വിഭാഗം വിദേശത്തേക്ക് പലായനം ചെയ്തതും രാജ്യത്ത് ശേഷിക്കുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമല്ലാത്തതുമാണ് പരോക്ഷ തിരഞ്ഞെടുപ്പ് രീതി സ്വീകരിക്കാൻ കാരണം എന്ന് അധികാരികൾ അറിയിച്ചു.

മൊത്തം 2010 അംഗങ്ങൾ അടങ്ങിയ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭാഗത്തോളം അംഗങ്ങളെ ഇലക്ടറൽ കോളജുകൾ തിരഞ്ഞെടുക്കും. ശേഷിക്കുന്ന അംഗങ്ങളെ പ്രസിഡന്റ് അഹമ്മദ് അൽ ഷാര നേരിട്ടാണ് നിയമിക്കുക.

കുർദുകളുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കൻ മേഖലകളിലും ക്രൂസ് ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള സുവൈദ പ്രവിശ്യയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

സിറിയൻ ആഭ്യന്തര യുദ്ധം അവസാനിച്ചതിന് പിന്നാലെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ പുനർനിർമ്മാണത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി വിലയിരുത്തപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.