പകല്‍ ആറ് മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

പകല്‍ ആറ് മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും പകല്‍ ആറ് മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍ ജോലി സമയം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു നിലവില്‍ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും.

മാത്രമല്ല അധിക സമയം ജോലി ചെയ്താല്‍ ഓവര്‍ടൈം അലവന്‍സ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.