സിഡ്‌നി: സിഡ്‌നിയിലെ ഓപ്പറാ ഹൗസിലേക്ക് മാർച്ച് നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പ് ന്യൂ സൗത്ത് വെയിൽസ് പൊലീസിനെതിരെ കോടതിയെ സമീപിച്ചു. സംഘടന ഒക്ടോബർ 12ന് ഹൈഡ് പാർക്കിൽ നിന്ന് ഓപ്പറാ ഹൗസിലേക്കുള്ള മാർച്ചിലൂടെ ഗാസയിലെ അതിക്രമം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിരുന്നു. ഈ മാർച്ച് 2023 ഒക്ടോബർ ഏഴിനുള്ള സംഭവങ്ങളുടെ രണ്ട് വർഷം പൂർത്തിയായതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂ സൗത്ത് വെയിൽസ് പൊലീസ് വെള്ളിയാഴ്ച അപേക്ഷ നിരസിച്ചു. “ഞങ്ങൾ പ്രതിഷേധങ്ങൾക്ക് എതിർ അല്ല. നൂറുകണക്കിന് പൊതു സമ്മേളനങ്ങൾ പോലീസ് സംരക്ഷണത്തിൽ നടക്കാറുണ്ട്. ഇവിടെ പ്രശ്നം പ്രതിഷേധത്തിന്റെ ഉള്ളടക്കമല്ല, പൊതു സുരക്ഷയാണ് പ്രധാനമായ കാര്യം.”പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ മക്കെന്ന പറഞ്ഞു.
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പ് മാർച്ചിൽ ഏകദേശം 10,000 പേർ പങ്കെടുക്കുമെന്ന് കണക്കാക്കിയിരുന്നത്. എന്നാൽ ഗാസ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ എണ്ണം ഒരു ലക്ഷത്തോളം എത്താനിടയുണ്ട്.” സംഘടനയുടെ വക്താവ് അമൽ നാസർ പറഞ്ഞു.
“പ്രക്ഷോഭിക്കാനുള്ള അവകാശം അന്തർദേശീയവും ആഭ്യന്തരവുമായ നിയമങ്ങൾ സംരക്ഷിക്കുന്ന അവകാശമാണ്. പാലസ്തീനിനായി ഞങ്ങൾ ശബ്ദമുയർത്തും പിൻവാങ്ങില്ല.” നാസർ കൂട്ടിച്ചേർത്തു.