സെന്റ് ഉര്‍ബാന്‍: സ്വിറ്റ്‌സര്‍ലന്റിലെ സെന്റ് ഉര്‍ബാനിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. തൃശൂര്‍ എലിഞ്ഞിപ്പാറ മാളിയേക്കല്‍ ബിജുവിന്റെ ഭാര്യ ബിന്ദു(48) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ സമീപത്തുള്ള ലാങന്‍ന്താല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നീട് ബേണിലെ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങി.

തൃശൂര്‍ ജില്ലയിലെ വളയനാട് സ്വദേശിയാണ് ബിന്ദു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ജോലി ചെയ്തിരുന്ന അവര്‍ രണ്ട് വര്‍ഷം മുന്‍പാണ് സ്വിറ്റ്‌സര്‍ലന്റിലേക്ക് മാറിയത്. ഭര്‍ത്താവ് ബിജുവും മക്കളായ ബ്രിങ്‌സ്റ്റണും ബെര്‍ട്ടിനയും വിയന്നയില്‍ ആണ് താമസം. ഇവരും സ്വിറ്റ്‌സര്‍ലന്റിലേക്ക് വരാനിരിക്കെയാണ് ബിന്ദുവിന്റെ അപ്രതീക്ഷിത വിയോഗം.
സ്വിറ്റ്‌സര്‍ലന്റിലെ സെന്റ് ഉര്‍ബാനില്‍ താമസിക്കുന്ന ലിയോ കാഞ്ഞിരപ്പറമ്പില്‍ ബിന്ദുവിന്റെ സഹോദരനും വിയന്നയില്‍ താമസിക്കുന്ന മേഴ്സി തട്ടില്‍ നടക്കലാന്‍ സഹോദരിയുമാണ്.
മൃതദേഹം സ്വിറ്റ്‌സര്‍ലന്റില്‍ പൊതുദര്‍ശനത്തിന് ശേഷം വിയന്നയില്‍ എത്തിച്ച് സംസ്‌കരിക്കും. ബിന്ദുവിന്റെ അകാല വിയോഗത്തില്‍ സ്വിസ് മലയാളി സമൂഹം അനുശോചിച്ചു.