സ്റ്റോക്ഹോം: സമാധാനത്തിനുള്ള നൊബേൽ വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.
ഇൻഡസ്ട്രിയൽ എഞ്ചിനീയർ ആയ മച്ചാഡോ വെനസ്വേലൻ രാഷ്ട്രീയ പ്രവർത്തകയും നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ്. 2011 മുതൽ 2014 വരെ വെനസ്വേലയുടെ ദേശീയ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി അവർ സേവനമനുഷ്ഠിച്ചു.
കത്തോലിക്കാ വിശ്വാസിയായ മരിയ ധീരമായി കമ്മ്യൂണിസ്റ്റ് - ഏകാധിപതികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളിയാണ്. സമാധാനത്തിനുള്ള നൊബേൽ നേടുന്ന ഇരുപതാമത്തെ വനിതയാണ് മച്ചാഡോ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി. കഴിഞ്ഞ ദിവസം 'ദി പീസ് പ്രസിഡന്റ്' എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ് ഹൗസ് പങ്കുവെച്ചിരുന്നു.