കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ച് കുവൈറ്റ് പ്രവാസി കേരള കോണ്‍ഗ്രസ് (എം)

 കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ച് കുവൈറ്റ് പ്രവാസി കേരള കോണ്‍ഗ്രസ് (എം)

കുവൈറ്റ് സിറ്റി: പ്രവാസി കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസിന്റ അറുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചു.

സാല്‍മിയായിലെ ഓക്‌സ്‌ഫോര്‍ഡ് അക്കാഡമിയില്‍ വച്ച് നടന്ന ആഘോഷ പരിപാടികള്‍ക്ക് പി.കെ.സി കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു ഫിലിപ്പ് മാര്‍ട്ടിന്‍ (മനു) പാലാത്രകടവില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ ഓണ്‍ലൈനായി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് മാത്യു ചെണ്ണപ്പെട്ട, ജോബിന്‍സ് ജോണ്‍ പാലേട്ട്, സുനില്‍ തോമസ് തൊടുകയില്‍, ബിജു ജോസഫ് എണ്ണംപറയില്‍, തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കല്‍, സുനീഷ് മാത്യു മനംപുറം, ഡെന്നി തോമസ് കാഞ്ഞൂപ്പറമ്പില്‍, ഷിന്‍ടോ ജോര്‍ജ് കല്ലൂര്‍, ഡേവിസ് ജോണ്‍ കരിപ്പാത്ത്, അനീഷ് എബ്രഹാം കുളത്തുങ്കല്‍, ജിയോമോന്‍ ജോയ് കൈപ്പള്ളിയില്‍, ഷാജിമോന്‍ ജോസഫ് ചിറയത്ത്, സുനില്‍ കുര്യാക്കോസ് നെടുവീട്ടില്‍, ജെയിംസ് മോഹന്‍ വരാശേരി, ബിജു മാത്യു എന്നിവര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നു.

പി.കെ.സി (എം) ജനറല്‍ സെക്രട്ടറി ജിന്‍സ് ജോയ് കൈപ്പള്ളിയില്‍ സ്വാഗതവും, ട്രഷറര്‍ സാബു മാത്യു ചാണ്ടികാലായില്‍ നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.