മുഖ്യമന്ത്രി ബഹ്‌റൈനില്‍; പ്രവാസി മലയാളി സംഗമം നാളെ

 മുഖ്യമന്ത്രി ബഹ്‌റൈനില്‍; പ്രവാസി മലയാളി സംഗമം നാളെ

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വര്‍ഗീസ് കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അദേഹത്തെ സ്വീകരിച്ചത്.
എട്ട് വര്‍ഷത്തിന് ശേഷമാണ് മുഖ്യമന്ത്രി ബഹ്‌റൈനിലെത്തുന്നത്.

നാളെ വൈകുന്നേരം ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാന്‍, എംഎ യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

പ്രവാസി മലയാളി സംഗമം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. ശ്രീജിത്ത്, ചെയര്‍മാന്‍ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ഷാനവാസ്, ബഹറൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലുലു കണ്‍ട്രി മാനേജര്‍ ജൂസര്‍ രുപവാല തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.