'സ്‌പെക്ട്രം 2025' വാര്‍ഷിക കൂട്ടായ്മ നാളെ; നൂറിലധികം മലയാളി സംരംഭകര്‍ സംബന്ധിക്കും

 'സ്‌പെക്ട്രം 2025' വാര്‍ഷിക കൂട്ടായ്മ നാളെ; നൂറിലധികം മലയാളി സംരംഭകര്‍ സംബന്ധിക്കും

അജ്മാന്‍: സീറോ മലബാര്‍ കമ്മ്യൂണിറ്റി അജ്മാന്റെ നേതൃത്വത്തില്‍ മലയാളികളായ സംരംഭകരുടെ കൂട്ടായ്മയായ 'സ്‌പെക്ട്രം' നടത്തുന്ന വാര്‍ഷിക ബിസിനസ് മീറ്റ് നാളെ ഉച്ച കഴിഞ്ഞ് നാല് മുതല്‍ Umm Al Moumineen Women's Association Ajman നില്‍ വച്ച് നടത്തപ്പെടുന്നു.

2024 മെയ് 31 ന് നടന്ന സംരംഭക ഏകദിന സെമിനാറിലൂടെയാണ് 'സ്‌പെക്ട്രം' എന്ന നൂതന ആശയത്തിന് തുടക്കം കുറിച്ചത്. വ്യത്യസ്ത മേഖലയിലുള്ള നൂറിലധികം മലയാളി സംരംഭകരുടെ കൂട്ടായ്മയാണ് 'സ്‌പെക്ട്രം'.

സംരംഭകര്‍ക്കിടയില്‍ ഒരു പുതിയ സംസ്‌കാരം രൂപപ്പെടുത്തി, വിഭവങ്ങളും സേവനങ്ങളും പങ്കുവെക്കാനും പരസ്പരം അറിയാനും ആഴത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാനും സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചു വളര്‍ത്താനും പ്രതിസന്ധികള്‍ക്കിടയില്‍ പരസ്പരം പിന്തുണ നല്‍കുവാനുമുള്ള സംഘടിത പരിശ്രമമാണ് 'സ്‌പെക്ട്ര'ത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

ശനിയാഴ്ച നടക്കുന്ന വാര്‍ഷിക കൂട്ടായ്മ ഫാ. ജോണ്‍ ജോസഫ് എടാട്ട് ഉദ്ഘാടനം ചെയ്യും. 'സ്‌പെക്ട്രം' കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
* Business Psychology
* Why Do We Do  Business
* Business Philosophy
* Finance Management and its Challenges
* Presentation of Future Projects

എന്നീ വിഷയങ്ങളെ പറ്റി വിവിധ മേഘലയിലെ പ്രമുഖര്‍ നയിക്കുന്ന സെഷനുകള്‍ ഉണ്ടായിരിക്കും. 'സ്‌പെക്ട്രം' നെറ്റ്വര്‍ക്കിന്റെ ഭാഗമായ എല്ലാ സംരംഭകരും പരിപാടിയില്‍പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.