ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു; ലോകമാകെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടു

ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു; ലോകമാകെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടു

വാഷിങ്ടണ്‍: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എ.ഡബ്ല്യു.എസ്) തകരാര്‍ സംഭവിച്ചതോടെ ലോകമെമ്പാടുമുള്ള നിരവധി വെബ് സൈറ്റുകളും ആപ്പുകളും പണിമുടക്കി.

സ്‌നാപ് ചാറ്റ്, കാന്‍വ, ഫോര്‍ട്ട് നൈറ്റ്, റോബിന്‍ ഹുഡ്, കോയിന്‍ ബേസ്, റോബ്ലോക്സ്, വെന്‍മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതിക തകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതായി ആമസോണ്‍ അറിച്ചു

ഔട്ട്‌ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം പുലര്‍ച്ചെ 3.11 ഓടെയാണ് പ്രശ്നങ്ങളുടെ സൂചന കണ്ടു തുടങ്ങിയത്. തൊട്ടു പിന്നാലെ 5,800 ലധികം ഉപയോക്താക്കള്‍ എ.ഡബ്ല്യു.എസില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എ.ഡബ്ല്യു.എസ്. തകരാര്‍ സംഭവിച്ചതിന്റെ മൂല കാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.

എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ് വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. ആമസോണ്‍.കോം, പ്രൈം വീഡിയോ, അലക്, ഫോര്‍ട്ട് നൈറ്റ്, റോബ്ലോക്സ്, ക്ലാഷ് റോയല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ്, റെയിന്‍ബോ സിക്സ് സീജ്, പബ്ജി ബാറ്റില്‍ ഗ്രൗണ്ട്സ്, വേഡില്‍, സ്നാപ് ചാറ്റ്, സിഗ്നല്‍, കാന്‍വ, ഡുവോലിങോ, ക്രഞ്ചൈറോള്‍, ഗുഡ് റീഡ്‌സ്, കോയിന്‍ ബേസ്, റോബിന്‍ ഹുഡ്, വെന്‍മോ, ചൈം, ലിഫ്റ്റ്, കോളേജ് ബോര്‍ഡ്, വെരിസോണ്‍, മക്ഡൊണാള്‍ഡ്സ് ആപ്പ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ലൈഫ് 360, ആപ്പിള്‍ ടിവി, പെര്‍പ്ലെക്സിറ്റി എഐ എന്നിവ പ്രവര്‍ത്തന രഹിതമായതായും കമ്പനി അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.