തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകുന്നേരം ആറരയോടെയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്.
രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടില്‍ വിശ്രമിക്കും.
ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ ശബരിമല സന്നിധാനത്തും.
ശബരിമല ദര്‍ശനത്തിന് ശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും.
23 ന് 10.30 ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50 ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. 24 ന് എറണാകുളം സെന്റ് തെരാസസ് കോളജിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിക്ക് മടങ്ങും.