ഗോവയില്‍ ബൈക്ക് അപകടം: രണ്ട് മലയാളി അഗ്‌നിവീര്‍ സേനാംഗങ്ങള്‍ മരിച്ചു

ഗോവയില്‍ ബൈക്ക് അപകടം: രണ്ട് മലയാളി അഗ്‌നിവീര്‍ സേനാംഗങ്ങള്‍ മരിച്ചു

കൊല്ലം: ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി അഗ്‌നിവീര്‍ സേനാംഗങ്ങള്‍ മരിച്ചു. ഗോവയിലെ അഗസയിമില്‍ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ശൂരനാട് സ്വദേശി ഹരി ഗോവിന്ദ്, കണ്ണൂര്‍ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്ന് ഗോവയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്ന ഇരുവരും ജോലി കഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അഗസയിമിനും ബാംബോലി ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം.

അഗ്‌നിവീര്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.