ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ 2026 ന്റെ കിക്കോഫ് ഡാലസിൽ നടന്നു

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ 2026 ന്റെ കിക്കോഫ് ഡാലസിൽ നടന്നു

ഡാലസ്: 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോയിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ കിക്കോഫ് ഡാലസ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ നടന്നു. ഞായറാഴ്ച വിശുദ്ധ കുർബാനയക്ക് ശേഷം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഇടവക അം​ഗങ്ങൾ ബിഷപ്പ് എമിറേറ്റ്സ് അങ്ങാടിയത്തിന് പൂരിപ്പിച്ച ഫോം നൽകിക്കൊണ്ടാണ് കിക്കോഫ് നടന്നത്. യുവജനങ്ങൾ ഉൾപ്പെടെ നിരവധി ഇടവകാം​ഗങ്ങൾ പൂരിപ്പിച്ച രജിസ്ട്രേഷൻ കൈമാറി.

മാർ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം വഹിച്ച ദിവ്യബലിയിൽ ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ, ചിക്കാ​ഗോ കത്തീഡ്രൽ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ സഹകാർമ്മികരായി. ദിവ്യബലിക്ക് ശേഷം ജൂബിലി ഹാളിൽ ബിഷപ്പ് എമിറേറ്റ്സ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ സമ്മേളനം നടന്നു.

കൺവെൻഷന് എല്ലാ ആശംസകളും നേരുന്നതായും ഇടവക ഒന്നാകെ ഈ കൺവെൻഷനിൽ പങ്കു ചേരണമെന്ന് ആഗ്രഹിക്കുന്നതായും മാർ ജേക്കബ് അങ്ങാടിയത് പറഞ്ഞു. അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ വളർച്ചക്ക് പിന്നിൽ‌ പ്രവർത്തിച്ച മാർ ജേക്കബ് അങ്ങാടിയത്തിന് ടീം അംഗങ്ങൾ എൺപതാം ജന്മദിന ആശംസയും പ്രാർത്ഥനയും നേർന്നു.


കൺവെൻഷൻ കൺവീനർ ഫാ. തോമസ് കടുകപ്പിള്ളി നേതൃത്വം നൽകുന്ന ടീം അം​ഗങ്ങളായ ജോസഫ് ചാമക്കാല, ബിജി. സി. മാണി, സജി വർഗീസ് തുടങ്ങിയവർ കിക്കോഫ് ചടങ്ങിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ ടീം അംഗങ്ങളെ സ്വീകരിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ വിശുദ്ധ കുർബാന, ആരാധന, വിദഗ്ധരുടെ ക്ലാസുകൾ, ബിസിനസ് മീറ്റുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ, യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഇടവകയെ നാളിതുവരെ നയിച്ചവരെ പരിപാടിക്കിടെ ആദരിക്കും.

രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ സു​ഗമമായി മുന്നോട്ടു പോകുന്നതിനായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. ഗാർലൻഡ്‌ ഇടവക വികാരിയുടെയും ട്രസ്റ്റ് മാരുടെയും പാരിഷ് പ്രതിനിധികളുടെയും ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം നന്ദി പറഞ്ഞു. ഇടവകയിലെ യുവജനങ്ങളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് കൺവെൻഷന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും രജിസ്ട്രേഷൻ നടത്തുവാനും സാധിക്കുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.