ന്യൂ സൗത്ത് വെയിൽസിലെ ഖനിയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു: സുരക്ഷാ വീഴ്ചയെന്ന് യൂണിയൻ

ന്യൂ സൗത്ത് വെയിൽസിലെ ഖനിയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു: സുരക്ഷാ വീഴ്ചയെന്ന് യൂണിയൻ

ന്യൂ സൗത്ത് വെയിൽസ്: ന്യൂ സൗത്ത് വെയിൽസിലെ പടിഞ്ഞാറൻ പ്രദേശമായ കോബാർ അടുത്ത് നടന്ന ഖനി സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ 24 വയസുകാരി ഹോളി ക്ലാർക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച ഉച്ചയോടെ നടന്ന ഈ ദാരുണ സംഭവം മുൻ എൻഡവർ മൈൻ മേഖലയിലാണ് ഉണ്ടായത്. വെള്ളി, സിങ്ക്, ലെഡ് തുടങ്ങിയ ധാതുക്കൾ ഖനനം ചെയ്തിരുന്ന ഈ ഖനി 2020 ൽ അടച്ചതായിരുന്നു. പിന്നീട് പോളിമെറ്റൽസ് ഗ്രൂപ്പ് ഏറ്റെടുത്ത് അടുത്തിടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു.

ഹോളി ക്ലാർക്ക്

സ്ഫോടനത്തിൽ 20 വയസുള്ള യുവതിക്കും പരിക്കേറ്റു. അവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സംവിധാനത്തിന്റെ ഭീമമായ പരാജയമാണ് അപകടത്തിന് കാരണമെന്ന് ഖനി തൊഴിലാളികളുടെ യൂണിയൻ പറഞ്ഞു. ഖനിയിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

“പ്രവർത്തനം ചെയ്യുന്ന ഏവർക്കും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനുള്ള അവകാശമുണ്ട്. ഈ സംഭവം അതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണ്.”ന്യൂ സൗത്ത് വെയിൽസ് പ്രീമിയ ക്രിസ് മിൻസ് പറഞ്ഞു.

കോബാർ നഗരം ബ്രോക്കൺ ഹിൽ നഗരത്തിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്നു. 1982 ൽ പ്രവർത്തനം ആരംഭിച്ച എൻഡവർ ഖനി പ്രദേശത്തെ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലൊന്നായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.