'ഇറാന്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി പാകിസ്ഥാനിലെ ഇറാന്‍ പ്രതിനിധി

'ഇറാന്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി പാകിസ്ഥാനിലെ ഇറാന്‍ പ്രതിനിധി

ടെഹ്റാന്‍: ഇറാന്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി. ഇറാന്റെ പാകിസ്ഥാനിലെ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാമിന്റേതാണ് വെളിപ്പെടുത്തല്‍.

നിലവിലെ സാഹചര്യം ടെഹ്റാന്‍ സംയമനത്തോടെ നേരിടണം. അല്ലാതെ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് സൂചിപ്പിച്ചതായി റെസ അമീരി പറഞ്ഞു. ബുധനാഴ്ച പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒന്നോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് മൊഘദാം പറഞ്ഞു.

താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വര്‍ധിച്ച് വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യു.എസ് താല്‍പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായും മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നടന്നുവരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയിലാണ് നയതന്ത്ര സംഭാഷണം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.