ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ഗർഭച്ഛിദ്രങ്ങളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. 2023 ലെ കണക്കുകൾ പ്രകാരം 2,78,740 ഗർഭച്ഛിദ്രങ്ങളാണ് ഒറ്റ വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത്. 1967-ൽ അബോർഷൻ ആക്ട് നിലവിൽ വന്നതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. 2022 നെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ യുകെയിലാകെ 2023 ൽ ഏകദേശം മൂന്ന് ലക്ഷത്തോളം (2,99,614) ഗർഭച്ഛിദ്രങ്ങൾ നടന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
ഗർഭച്ഛിദ്രം നടത്തിയവരിൽ 72 ശതമാനം പേരും തപാൽ വഴി മരുന്നുകൾ വരുത്തി വീടുകളിൽ വച്ച് ഗർഭച്ഛിദ്രം നടത്തുന്ന 'Pills by Post' സംവിധാനമാണ് ഉപയോഗിച്ചത്. സാമ്പത്തിക മാന്ദ്യവും ജീവിതച്ചെലവ് വർദ്ധിച്ചതുമാണ് കൂടുതൽ പേരെയും ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഗർഭച്ഛിദ്രം നടത്തിയവരിൽ 42 ശതമാനം പേരും മുൻപും സമാന രീതിയിൽ ഗർഭച്ഛിദ്രം നടത്തിയിട്ടുള്ളവരാണെന്നത് ഗൗരവകരമായ കാര്യമാണ്.
പുറത്തുവന്ന കണക്കുകൾ 'ദേശീയ ദുരന്ത'മാണെന്ന് ജീവന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രോ-ലൈഫ് സംഘടനകൾ പ്രതികരിച്ചു. "ഇതൊരു ഞെട്ടിക്കുന്ന കണക്കാണ്. ഓരോ ജീവനും വിലപ്പെട്ടതാണ്. നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," റൈറ്റ് ടു ലൈഫ് യുകെ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗർഭച്ഛിദ്രം കുറയ്ക്കുന്നതിനും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മെച്ചപ്പെട്ട പിന്തുണ നൽകുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.