കൊലയാളിയായ ഫാസിസ്റ്റ്, ബംഗ്ലാദേശ് മരണ താഴ്‌വര; മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ഖ് ഹസീന

കൊലയാളിയായ ഫാസിസ്റ്റ്, ബംഗ്ലാദേശ് മരണ താഴ്‌വര; മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് നിയമ വിരുദ്ധവും അക്രമാസക്തവുമായ ഭരണമാണ് നടത്തുന്നത്. ബംഗ്ലാദേശ് ഭീകരതയുടേയും നിയമ ലംഘനങ്ങളുടേയും കാലഘട്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

2024 ല്‍ ബംഗ്ലാദേശ് വിട്ടതിന് ശേഷം ഇന്ത്യയില്‍ ഒരു പൊതുയോഗത്തില്‍ ആദ്യമായി സംസാരിക്കുകയായിരുന്നു ഹസീന. സദസില്‍ ഹസീന നേരിട്ട് ഹാജരായല്ല പ്രസംഗിച്ചത്. നിറഞ്ഞ സദസില്‍ അവരുടെ പ്രസംഗം സംപ്രേഷണം ചെയ്യുകയായിരുന്നു.

വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാവ ഭരണകൂടത്തെ താഴെയിറക്കാന്‍ അണികളോട് അവര്‍ ആഹ്വാനം ചെയ്തു. യൂനുസിനെ കൊലയാളിയായ ഫാസിസ്റ്റ്, പലിശക്കാരന്‍, കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, അധികാര മോഹിയായ രാജ്യദ്രോഹി എന്നിങ്ങനെയെല്ലാം പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാജ്യം മരണ താഴ്‌വരയായി. രാജ്യം ഭീകരതയുടെ കാലഘട്ടത്തിലേക്ക് കൂപ്പുകുത്തി. ജനാധിപത്യം പ്രവാസത്തിലാണെന്നും അവര്‍ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം, പൗര സ്വാതന്ത്ര്യ ലംഘനം, സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള അതിക്രമങ്ങള്‍ എന്നിവ വര്‍ധിച്ചു. ജീവനും സ്വത്തിനും സുരക്ഷയില്ലാതായി. നിയമവും ക്രമസാമാധാനവും തകര്‍ന്നു. രാജ്യത്തെ ഒറ്റിക്കൊടുത്തതിലൂടെ കൊലയാളിയായ ഫാസിസ്റ്റ് യൂനുസ് മാതൃ രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും അവര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.