വത്തിക്കാന്‍: റവ. ഡോ. ജോണ്‍ പുതുവ തയ്യാറാക്കിയ Pope Leo XIV എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനില്‍ നടക്കും. ഫെബ്രുവരി 16, 17 തിയതികളില്‍ വത്തിക്കാനിലെ അഗസ്റ്റിനിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിലാണ് പ്രകാശനം നടക്കുന്നത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയായ ഡോ. ജോണ്‍ പുതുവ ഓസ്‌ട്രേലിയായിലെ ഡാര്‍വിന്‍ സെന്റ് അല്‍ഫോന്‍സ പള്ളി വികാരിയാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ - മാനവികതയുടെ ശബ്ദം, കാര്‍ലോ അക്യൂട്ടീസ്, വാഴ്ത്തപ്പെട്ട ക്യാരാ ലൂച്ചെ, സമര്‍പ്പിത വഴിയിലെ സഹനപുണ്യം തുടങ്ങി പന്ത്രണ്ടോളം കൃതികളും ഇദേഹം എഴുതിയിട്ടുണ്ട്.
ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നാണ് ഇതെന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ ഗ്രന്ഥകര്‍ത്താവ് ഡോ. ജോണ്‍ പുതുവ പറഞ്ഞു.