സോണിയ ചെറിയാന് വിട നൽകാൻ ഒരുങ്ങി ബ്രിസ്ബെയ്ൻ മലയാളി സമൂഹം

സോണിയ ചെറിയാന് വിട നൽകാൻ ഒരുങ്ങി ബ്രിസ്ബെയ്ൻ മലയാളി സമൂഹം

ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്നിൽ അന്തരിച്ച സോണിയ ചെറിയാന്റെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( ശനി ) രാവിലെ ബ്രിസ്ബെയ്ൻ സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഫോറോന ദേവാലയത്തിൽ ആരംഭിക്കും. രാവിലെ ഏഴ് മണി മുതൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് നടത്തപ്പെടുന്ന പരിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ കാർമികത്വം വഹിക്കും.

ഫൊറോന വികാരി ഫാ. അബ്രഹാം നടുക്കുന്നേൽ ഉൾപ്പെടെ നിരവധി വൈദികർ ചടങ്ങുകളിൽ സഹകാർമ്മികരായി പ്രാർത്ഥനകൾക്കും മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ചടങ്ങുകൾ ഭക്തിപൂർവമായ അന്തരീക്ഷത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30ന് മൗണ്ട് ഗ്രാവാറ്റ് സെമിത്തേരിയിൽ സോണിയയുടെ സംസ്കാരം നടത്തപ്പെടും.

ബ്രിസ്ബെയ്നിലെ രാഷ്ട്രീയ, കലാ–സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ബ്രിസ്ബെയ്ൻ സൗത്ത് ഫൊറോന പള്ളിയിലെ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റും, വേൾഡ് മലയാളി കൗൺസിൽ ബ്രിസ്‌ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്തിന്റെ ഭാര്യയാണ് സോണിയ ഷാജി (47). വിദ്യാർത്ഥിനികളായ എലന തേക്കനത്ത്, എഡ്വിന തേക്കനത്ത്, എൽവിന തേക്കനത്ത് എന്നിവർ മക്കളാണ്. ക്വീന്‍സ്ലാന്‍ഡിലെ ആരോഗ്യ വകുപ്പിലെ സീനിയർ ഐ.റ്റി. ഉദ്യോഗസ്ഥയായിരുന്ന സോണിയ ഏറെ നാളുകളായി അര്‍ബുദ ബാധിതയായിരുന്നു.

ബ്രിസ്ബെയ്നിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ വിശ്വാസ സമുദായങ്ങളിൽ നിന്നുള്ളവരും കല–സാംസ്കാരിക–രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിനുള്ള ലിങ്ക്


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.