തച്ചന് പിന്നാലെ 'മറിയം'; കാഞ്ഞിരപ്പള്ളി അമലയുടെ പുതിയ നാടകം ഓസ്‌ട്രേലിയൻ പര്യടനത്തിന്

തച്ചന് പിന്നാലെ 'മറിയം'; കാഞ്ഞിരപ്പള്ളി അമലയുടെ പുതിയ നാടകം ഓസ്‌ട്രേലിയൻ പര്യടനത്തിന്

മെൽബൺ: ആഗോളതലത്തിൽ ശ്രദ്ധനേടിയ 'തച്ചൻ' എന്ന നാടകത്തിന് ശേഷം കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് തങ്ങളുടെ 39-ാമത് നാടകമായ 'മറിയം' (Mariyam: The Mother of God) ഓസ്‌ട്രേലിയൻ വേദികളിലെത്തിക്കുന്നു. സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിലാണ് പര്യടനം സംഘടിപ്പിക്കുന്നത്. 2026 സെപ്റ്റംബർ 11 മുതൽ നവംബർ എട്ട് വരെയാണ് നാടകം ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്നത്.

പരിശുദ്ധ മാതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ബൈബിൾ നാടകം രചിച്ചിരിക്കുന്നത് ഹേമന്ത് കുമാറാണ്. രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന നാടകത്തിന്റെ നിർമ്മാണം ഫാ. ജോസഫ് കൊച്ചുവീട്ടിലാണ്. മുൻപ് അവതരിപ്പിക്കപ്പെട്ട 'തച്ചൻ' എന്ന നാടകം ഓസ്‌ട്രേലിയയിൽ വൻ വിജയമായിരുന്നു. ആ വിജയത്തുടർച്ചയും പ്രേക്ഷകരുടെ താല്പര്യവും പരിഗണിച്ചാണ് പുതിയ നാടകവുമായി സംഘം വീണ്ടും വിദേശയാത്രയ്ക്കൊരുങ്ങുന്നത്.

സ്വദേശത്തും വിദേശത്തുമായി നിരവധി വേദികൾ പിന്നിട്ട അമല കമ്മ്യൂണിക്കേഷൻസ് മറിയത്തിലൂടെ പുതിയൊരു ദൃശ്യവിസ്മയമാണ് അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.