ഇറാനെതിരെ വിജയം വരെ പോരാടും; കീഴടങ്ങൽ നിബന്ധനകൾ ട്രംപ് തീരുമാനിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇറാനെതിരെ വിജയം വരെ പോരാടും; കീഴടങ്ങൽ നിബന്ധനകൾ ട്രംപ് തീരുമാനിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വിജയം കൈവരിക്കാൻ എത്രത്തോളം വേണമെങ്കിലും മുന്നോട്ട് പോകാൻ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസിൻ്റെ ’60 മിനിറ്റ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് അദേഹം അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

“ഒരു സൈനിക നീക്കത്തിൽ തങ്ങളുടെ പരിധികൾ എത്രത്തോളമാണെന്ന് ശത്രുവിനോടോ മാധ്യമങ്ങളോടോ വെളിപ്പെടുത്തേണ്ട കാര്യമില്ല. അമേരിക്ക നിലവിൽ പോരാടുന്നത് പൂർണ വിജയത്തിന് വേണ്ടിയാണ്. ഇറാൻ്റെ കീഴടങ്ങൽ നിബന്ധനകൾ എന്തായിരിക്കണമെന്ന് പ്രസിഡൻ്റ് തീരുമാനിക്കും.“- ഹെഗ്‌സെത്ത് പറഞ്ഞു.

ഇറാന് ഇനി പോരാടാൻ കഴിയില്ലെന്ന അവസ്ഥയിലെത്തും. അവർ അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും യുദ്ധരംഗത്ത് അവർ നിഷ്പ്രഭരാകും. ഒടുവിൽ അവർക്ക് കീഴടങ്ങേണ്ടി വരും. ഇറാൻ്റെ നാവികസേന നിലവിൽ ഏതാണ്ട് പൂർണമായും തകർക്കപ്പെട്ട അവസ്ഥയിലാണ്. ഇതൊരു തുടക്കം മാത്രമാണ്” ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.