വാഷിങ്ടണ്‍: അമേരിക്കയുടെ സൈനിക റീഫ്യുവലിങ് വിമാനം ഇറാഖില്‍ തകര്‍ന്ന് വീണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്. ഇത് വെടിവെപ്പില്‍ തകര്‍ന്നതല്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ എയര്‍ സ്പേസില്‍ വെച്ചാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെസി-135 റീഫ്യുവലിങിന്റെ രണ്ട് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും മറ്റൊന്ന് പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്ന് വീണെന്നുമാണ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചത്.
ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി നിരവധി വിമാനങ്ങള്‍ അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിന് ശേഷം ഏഴ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.