മെൽബൺ മലയാളി സമൂഹത്തിന് തീരാനഷ്ടം; സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബെർട്ടി ചാക്കോ അന്തരിച്ചു

മെൽബൺ മലയാളി സമൂഹത്തിന് തീരാനഷ്ടം; സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബെർട്ടി ചാക്കോ അന്തരിച്ചു

​മെൽബൺ: മെൽബണിലെ ആദ്യകാല കുടിയേറ്റക്കാരനും സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ബെർട്ടി ചാക്കോ (74) നിര്യാതനായി. മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവകയിലെ സജീവ അംഗമായിരുന്നു അദേഹം.

​ഏവർക്കും പ്രിയങ്കരനായിരുന്ന ബെർട്ടിയുടെ വിയോഗം മെൽബണിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. അദേഹത്തിന്റെ വിയോഗത്തിൽ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: മേഴ്‌സി. മക്കൾ: മീര, മിലൻ, ബോബി.  മരുമക്കൾ: ഷെറി, ഡോൺ, പ്രനൂൺ. പൊതുദർശനം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.