ന്യൂഡല്‍ഹി: എല്‍പിജി പ്രതിസന്ധിയില്‍ അനാവശ്യ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണമെന്നും നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസമാണ് ബുക്കിങ് ഇടവേള. പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആഭ്യന്തര ഉല്‍പാദനം 31 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ ഉപയോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എല്‍പിജി പൂഴ്ത്തിവെച്ചതിനും മറിച്ച് വിറ്റതിനും വിവിധ ഇടങ്ങളില്‍ കേസെടുത്തിട്ടുമുണ്ട്.
ഷിവാളിക്, നന്ദാദേവി എന്നി രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തിയെന്നും കേന്ദ്രം വ്യക്തമാക്കി.