ഇസ്രയേലിനായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം; കൗറൂഷ് കീവാനിയെ ഇറാന്‍ തൂക്കിലേറ്റി

ഇസ്രയേലിനായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം;  കൗറൂഷ് കീവാനിയെ ഇറാന്‍ തൂക്കിലേറ്റി

ടെഹ്‌റാന്‍: ഇസ്രയേലിന് വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഒരാളെ ഇറാന്‍ ഭരണകൂടം വധിച്ചതായി റിപ്പോര്‍ട്ട്. കൗറൂഷ് കീവാനി എന്നയാളെയാണ് ഇറാന്‍ തൂക്കിലേറ്റിയത്.

'രാജ്യത്തിന്റെ സെന്‍സിറ്റീവ് സ്ഥലങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ചാരന്റെ വധശിക്ഷ ഇന്ന് രാവിലെ നടപ്പിലാക്കി' - ഇറാനിയന്‍ ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് അറിയിച്ചു.

ഇസ്രയേലും അമേരിക്കയും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിന് ശേഷം ചാരപ്രവൃത്തി ആരോപിച്ച് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളാണ് കൗറൂഷ് കീവാനിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിനിടെയാണ് കൗറൂഷ് കീവാനി പിടിയിലാകുന്നത്. മൊസാദുമായുള്ള കൂടിക്കാഴ്ചാ വിവരങ്ങള്‍ ലഭിച്ചതായി ഇറാന്‍ ജുഡീഷ്യറി കണ്ടെത്തി. ആറ് യൂറോപ്യന്‍ രാജ്യങ്ങളിലും ടെല്‍ അവീവിലുമടക്കം ഇയാള്‍ പരിശീലനം നേടിയതായും ഇറാന്‍ അധികൃതര്‍ പറഞ്ഞു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.