ഫാ.ഡോ. പോള്‍ ആച്ചാണ്ടി സി.എം.ഐ പ്രിയോര്‍ ജനറല്‍

 ഫാ.ഡോ. പോള്‍ ആച്ചാണ്ടി സി.എം.ഐ പ്രിയോര്‍ ജനറല്‍

കൊച്ചി: ഫാ.ഡോ. പോള്‍ ആച്ചാണ്ടിയെ സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറലായി തിരഞ്ഞെടുത്തു. സഭയുടെ 39 -ാമത് പൊതുസംഘമാണ് അടുത്ത ആറു വര്‍ഷത്തേക്കുള്ള സഭാ നേതൃത്വത്തെ തിരഞ്ഞെടുത്തത്.


2014 മുതല്‍ 2020 വരെ പ്രിയോര്‍ ജനറാളായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ.പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കെനിയ മിഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.


ഫാ. ബെന്നി നല്‍ക്കര (വികര്‍ ജനറലും, അജപാലന പ്രേഷിതത്വത്തിന്റെ കൗണ്‍സിലര്‍) ഫാ. ബിനോയ് ഇലവുങ്കല്‍ (വിദ്യാഭ്യാസം, മാധ്യമം), ഫാ. ടോം അറയ്ക്കല്‍ (സാമൂഹ്യ പ്രവര്‍ത്തനം, ആതുര സേവനം) ഫാ. ജോസഫ് പൊന്‍മാണി (ധനകാര്യം) എന്നിവര്‍ കൗണ്‍സിലേഴ്സായും തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ഷിജോ ആറ്റുപുറമാണ് ജനറല്‍ ഓഡിറ്റര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.