ഡാർവിൻ ബൈബിൾ കൺവെൻഷന് തുടക്കം; വചനം ജീവിതമാക്കാൻ ആഹ്വാനം

ഡാർവിൻ ബൈബിൾ കൺവെൻഷന് തുടക്കം; വചനം ജീവിതമാക്കാൻ ആഹ്വാനം

ഡാർവിൻ: ഡാർവിൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ബൈബിൾ കൺവെൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വചനവിരുന്ന് ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ്പ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.

ബൈബിൾ എന്നത് ദൈവം മനുഷ്യന് നൽകിയ സ്നേഹലേഖനമാണെന്ന് ബിഷപ്പ് യൂജിൻ ഹെർളി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. അവിടുത്തെ സ്നേഹം നിറഞ്ഞ ആ തിരുവചനങ്ങൾ വെറും അറിവുകളായി ഒതുക്കാതെ അവ ജീവിതത്തിൽ പകർത്തുന്നവരായി ഓരോ വിശ്വാസിയും മാറണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.



പ്രമുഖ വചനപ്രഘോഷകൻ ഫാ. സാജു ഇലഞ്ഞിയിൽ ആണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ആത്മീയ വിരുന്നിന് നേതൃത്വം നൽകുന്നത്. ഇടവക വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശാ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഡാർവിൻ മേഖലയിലെ നൂറുകണക്കിന് വിശ്വാസികളാണ് ആദ്യദിനം തന്നെ കൺവെൻഷനിൽ പങ്കെടുത്തത്. ഈ വാർഷിക ധ്യാനം വിശ്വാസികൾക്ക് വലിയൊരു ആത്മീയ അനുഭവമാണെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു. വരും ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനകളും വചന ധ്യാനവും കൺവെൻഷന്റെ ഭാഗമായി നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.