ഇറാനായി ഡ്രോണ്‍ വാങ്ങുന്നത് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ റഷ്യയുമായി ബന്ധമുള്ള കമ്പനികള്‍

ഇറാനായി ഡ്രോണ്‍ വാങ്ങുന്നത് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ റഷ്യയുമായി ബന്ധമുള്ള കമ്പനികള്‍

ടെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ സൈനിക ഡ്രോണുകള്‍ വാങ്ങുന്നത് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളറിന്റെ ആയുധ ഇടപാടുകളാണ് നടക്കുന്നത്.

റഷ്യക്കും ഇറാനുമിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഡ്രോണുകള്‍ വാങ്ങുന്നത്. മിലിറ്ററി ഡ്രോണുകളും അവയുടെ സ്പെയര്‍ പാര്‍ട്സുകളും വലിയ അളവില്‍ റഷ്യയില്‍ നിന്ന് ഇറാനിലേക്ക് എത്തിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന് ആയുധങ്ങളെത്തിക്കുന്ന കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അമേരിക്ക. ക്രിപ്റ്റോ കറന്‍സിയുടെ ഉപയോഗം തടയാനാണിത്. ഡിജിറ്റല്‍ പണമായതിനാലും ട്രാക്ക് ചെയ്യാന്‍ സാധിക്കാത്തതുമാണ് പ്രധാന പ്രതിസന്ധി.

ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങളില്‍ വിലകുറഞ്ഞ വാണിജ്യ ഡ്രോണുകള്‍ വരെ പ്രധാന ആയുധമായി മാറിയിട്ടുണ്ട്. ഈ ഡ്രോണുകള്‍ ലോകത്തെ വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ ആരാണ് വാങ്ങുന്നതെന്നും ഉദ്ദേശമെന്താണെന്നും കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. 2022 ല്‍ റഷ്യ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം 83 ലക്ഷം ഡോളറിലധികം ഇടപാടുകള്‍ നടത്തിയത് ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.