ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ്-ആകാശ എയര്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ്-ആകാശ എയര്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ്-ആകാശ എയര്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്തിന്റെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2:15 ഓടെയായിരുന്നു സംഭവം.

ലേയില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ആകാശ എയര്‍ വിമാനത്തില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ രണ്ട് വിമാനങ്ങളുടെയും വിംഗ്ലെറ്റ്, സ്റ്റെബിലൈസര്‍ എന്നീ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കുകളുമില്ല.

ലേയില്‍ നിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനം ഗേറ്റിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് ഫ്ളൈറ്റ് റഡാര്‍ 24 ല്‍ നിന്നുള്ള വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയര്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.