പ്രതിസന്ധിക്കിടയിലും എല്‍പിജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; മെയ് 13 ന് വിശാഖപട്ടണത്ത് എത്തും

പ്രതിസന്ധിക്കിടയിലും എല്‍പിജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍;  മെയ് 13 ന് വിശാഖപട്ടണത്ത് എത്തും

ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. 'എംടി സര്‍വ് ശക്തി' എന്ന കപ്പലാണ് 43,313 മെട്രിക് ടണ്‍ എല്‍പിജിയുമായി ശനിയാഴ്ച ഹോര്‍മുസ് കടന്നത്. യുഎഇയിലെ തുറമുഖത്ത് നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്.

കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. മെയ് 13ന് കപ്പല്‍ വിശാഖപട്ടണം തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കേ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കപ്പലായി സര്‍വ് ശക്തി മാറി.

ലോകത്തിലെ ഏറ്റവും കൂടുതല്‍ പാചകവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എല്‍പിജി ടാങ്കര്‍ സുരക്ഷിതമായി കടന്നത് വലിയ ആശ്വാസമാണ്. ഇറാന്‍-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടലിലേക്ക് കടന്നതോടെ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സംഘര്‍ഷത്തിനിടെ എട്ട് എല്‍പിജി ടാങ്കര്‍ കടത്തി വിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.