തമിഴ്നാട്ടില്‍ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി: ധനകാര്യ സെക്രട്ടറിയെ മാറ്റി; മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റം

തമിഴ്നാട്ടില്‍ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി: ധനകാര്യ സെക്രട്ടറിയെ മാറ്റി; മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി ജോസഫ് വിജയ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രധാന പദവികള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണകൂടം പ്രവര്‍ത്തനം തുടങ്ങിയത്. ഡോ. പി. സെന്തില്‍കുമാറിനെ (1995 ബാച്ച് ഐഎഎസ്) മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും സെക്രട്ടറി-I ആയും നിയമിച്ചു. ജി. ലക്ഷ്മി പ്രിയയെ (2006 ബാച്ച് ഐഎഎസ്) സെക്രട്ടറി-II ആയും നിയമിച്ചു.

കൂടാതെ മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ടി. ഉദയചന്ദ്രനെ മാറ്റി എം.എ സിദ്ദിഖിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. കൊച്ചി സ്വദേശിയും 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ വി. വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. എം. മുരുകാനന്ദനെ റവന്യൂ കമ്മീഷണറായും കെ. നന്ദകുമാറിനെ ടാസ്മാക് (TASMAC) മാനേജിങ് ഡയറക്ടറായും നിയമിച്ചു.

ഭരണ രംഗത്ത് കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയാണ് അഴിച്ചുപണിയിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.