ഇന്ധന വില കൂടും: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേറെ വഴിയില്ലെന്ന് ആര്‍ബിഐ

ഇന്ധന വില കൂടും: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേറെ വഴിയില്ലെന്ന് ആര്‍ബിഐ

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും ഇന്ധന ഇറക്കുമതിയുടെ ചെലവ് വര്‍ധിച്ചതും ഇന്ത്യയില്‍ പണപ്പെരുപ്പ ഭീതി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

ലോകത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണ വിലയില്‍ വര്‍ധനവ് വരുത്തിയാല്‍ അത് സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടങ്ങിയിട്ട് രണ്ടര മാസം പിന്നിടുകയാണ്. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. നിലവിലെ സാമ്പത്തിക ബാധ്യത എണ്ണക്കമ്പനികളും സര്‍ക്കാരും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഇനി അധികം തുടരാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.