തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
ആക്രമണത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടതിലും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതിലും ഇ.ഡി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ വന്ന മൂന്ന് കാറുകളുടെ ഗ്ലാസും പ്രവര്‍ത്തകര്‍ തര്‍ത്തു. വലിയ സംഘര്‍ഷമാണ് തിരുവനന്തപുരത്തുണ്ടായത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
റെയ്ഡുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഇ.ഡി ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ രാവിലെ ആരംഭിച്ച ഇഡി റെയ്ഡ് പൂര്‍ത്തിയായി. കണ്ണൂരിലെ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. ഇതോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായിട്ടുണ്ട്.