അൽബനി: പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്ത് വീണ്ടും സ്രാവ് ആക്രമണം. സ്‌കൂബ ഡൈവിംഗിനിടെ സ്രാവ് കടിച്ചാണ് 35 വയസുകാരനായ യുവാവ് ദാരുണമായി മരണപ്പെട്ടത്.
ഇന്നലെ രാവിലെ അൽബനിക്ക് സമീപമുള്ള മൈക്കൽമാസ് ദ്വീപിന് അടുത്തായിരുന്നു സംഭവം. ഏകദേശം 15 അടിയോളം നീളമുള്ള ഭീകരമായ സ്രാവാണ് യുവാവിനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ യുവാവിനെ കരയിലെത്തിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്ത് സ്രാവുമായുള്ള ആക്രമണങ്ങളിൽ മരണപ്പെടുന്ന നാലാമത്തെ വ്യക്തിയാണിത്. കടലിലെ ഇത്തരം അപകടങ്ങൾ തുടരുന്നത് തീരവാസികളിലും വിനോദസഞ്ചാരികളിലും വലിയ ആശങ്കയാണ് ഉയർത്തുന്നത്.