'ഇത് വെറും യുദ്ധമല്ല; നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല': ജെ.ഡി വാന്‍സിന് മറുപടിയുമായി മാര്‍പാപ്പ

 'ഇത് വെറും യുദ്ധമല്ല; നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല': ജെ.ഡി വാന്‍സിന് മറുപടിയുമായി മാര്‍പാപ്പ

മാഡ്രിഡ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറാന്‍-യു.എസ് യുദ്ധം വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും നീതിപൂര്‍വമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് മാര്‍പാപ്പ പറഞ്ഞത്.

സ്‌പെയിനിലെ മാഡ്രിഡ് സന്ദര്‍ശനത്തിനിടെയാണ് അദേഹത്തിന്റെ പ്രതികരണം. യുദ്ധത്തെ നിസാരവല്‍കരിച്ച്,
പശ്ചിമേഷ്യയില്‍ നടക്കുന്നത് വെറും യുദ്ധം മാത്രമാണ് എന്നായിരുന്നു ജെ.ഡി പറഞ്ഞിരുന്നത്. അതിനുള്ള മറുപടിയാണ് പാപ്പ നല്‍കിയത്.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ 22 തവണ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹിസ്ബുള്ള രംഗത്തെത്തി. വെടിനിര്‍ത്തല്‍ എല്ലാ മേഖലകളിലും പ്രാബല്യത്തിലാകണമെന്നും ഹിസ്ബുള്ള പറഞ്ഞു.

ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തെ അപലപിച്ച് ഖത്തറും സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ എട്ട് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.