ഒരു കളിയും തോറ്റില്ല; പക്ഷേ, ഇറാന്‍ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും പുറത്തായി

ഒരു കളിയും തോറ്റില്ല; പക്ഷേ, ഇറാന്‍ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും പുറത്തായി

ലോസ് ആഞ്ചലസ്: ലോകകപ്പ് മത്സരത്തില്‍ നോക്കൗട്ടിലെത്താമെന്ന ഇറാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ജി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഇറാന്‍ ഫിഫ ലോകകപ്പില്‍ നിന്ന് പുറത്തായി. ബെല്‍ജിയം, ന്യൂസിലാന്‍ഡ്, ഈജിപ്ത് എന്നിവരുമായി ഏറ്റുമുട്ടിയ ഇറാന്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് പുറത്തായത് എന്നതും ശ്രദ്ധേയം.

നോക്കൗട്ട് സാധ്യത ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ അള്‍ജീരിയയ്ക്കെതിരെ ഓസ്ട്രിയ നേടിയ സമനിലയാണ് ഇറാന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതോടെ ഏഴാം തവണയും ടൂര്‍ണമെന്റിലെ നോക്കൗട്ട് ഫൈനലിസ്റ്റ് പട്ടികയില്‍ നിന്ന് ഇറാന്‍ പുറത്താവുകയായിരുന്നു.

വിസ അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇറാന്റെ ലോകകപ്പ് യാത്ര. തോല്‍ക്കാത്ത റെക്കോര്‍ഡും ആവേശകരമായ പ്രകടനങ്ങളും കാഴ്ചവച്ചിട്ടും ഭാഗ്യം ഇറാനെ തുണച്ചില്ല.

ലോകകപ്പിന്റെ തുടക്കം മുതല്‍ കോച്ച് ആമിര്‍ ഗലെനോയിയും മറ്റ് കളിക്കാരും അമേരിക്കന്‍ അധികൃതര്‍ ടീമിനുമേല്‍ ഏര്‍പ്പെടുത്തിയ നിരവധി നിയന്ത്രണങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ അധികൃതരില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടും കളിക്കളത്തില്‍ ഇറാന്‍ ശക്തമായ പോരാട്ടമാണ് കാഴ്ച വച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.