ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി നിര്യാതനായി; വടക്കേക്കര ജോബിൻ ജോസ് ഇനി ഓർമ്മ

ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി നിര്യാതനായി; വടക്കേക്കര ജോബിൻ ജോസ് ഇനി ഓർമ്മ

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബൺബറിയിൽ താമസിക്കുന്ന മലയാളി യുവാവ് ജോബിൻ ജോസ് (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് പെർത്തിലെ ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ കരിമണ്ണൂർ സ്വദേശിയാണ് പരേതൻ.

യുകെയിൽ നിന്നും ആറുമാസം മുൻപാണ് പുതിയ പ്രവാസ ജീവിതം സ്വപ്നം കണ്ട് ജോബിനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. പെർത്തിലെ മലയാളി സമൂഹത്തിൽ സജീവമാകുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കോതമംഗലം വെളിയൽച്ചാൽ സ്വദേശിനിയാണ് ഭാര്യ റിയ ആന്റണി. മക്കൾ: ജോസൺ, ജെയ്ക്ക്, റിയോൺ. യുകെയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തിയ ഈ കുടുംബത്തിന് താങ്ങും തണലുമായി പെർത്തിലെ മലയാളി അസോസിയേഷൻ പ്രതിനിധികളും സുഹൃത്തുക്കളും ആശുപത്രിയിലും വസതിയിലുമായി ഒപ്പമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

ജോബിൻ ജോസിന്റെ അകാല വിയോഗത്തിൽ ദുഖത്തിലാഴ്ന്ന കുടുംബത്തെ സഹായിക്കാനായി സുഹൃത്തുക്കൾ ഗോഫണ്ട് മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

ദുരിതത്തിലായ കുടുംബത്തിന് പിന്തുണ നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.