തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും.
ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ മന്ത്രി അനില്‍ കുമാറിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴയില്‍ മരണവും നാശനഷ്ടങ്ങളും സംഭവിച്ചത്. പത്തനംതിട്ട വടശേരിക്കരയില്‍ കഴിഞ്ഞ 20 മണിക്കൂറിനിടെ 302 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചതെന്നും ളാഹയില്‍ 260 മില്ലീ മീറ്റര്‍ മഴ ലഭിച്ചെന്നും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി ഡാമിന്റെ ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളാണ് നിറഞ്ഞു. ഇതോടെ കല്ലാര്‍കുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
അപകടനിലയിലെത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകളും ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി.