കേരളത്തിന്റെ സാക്ഷരതാ നിരക്ക് അമേരിക്കയേക്കാള്‍ കൂടുതലെന്ന് അന്താരാഷ്ട്ര ട്രാവല്‍ വ്‌ളോഗര്‍ ജാക്ക് ഹീറ്റണ്‍

  കേരളത്തിന്റെ സാക്ഷരതാ നിരക്ക് അമേരിക്കയേക്കാള്‍ കൂടുതലെന്ന് അന്താരാഷ്ട്ര ട്രാവല്‍ വ്‌ളോഗര്‍ ജാക്ക് ഹീറ്റണ്‍

കൊച്ചി: കേരളത്തിന്റെ സാക്ഷരതാ നിരക്ക് അമേരിക്കയേക്കാള്‍ കൂടുതലാണെന്ന് യു.എസ് പൗരനും അന്താരാഷ്ട്ര ട്രാവല്‍ വ്‌ളോഗറുമായ ജാക്ക് ഹീറ്റണ്‍. കേരളത്തിന്റെ സാക്ഷരതാ നിരക്ക് 96.2 ശതമാനവും അമേരിക്കയില്‍ ഇത് 79 ശതമാനവുമാണ്.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കേരളം വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും ജാക്ക് ഹീറ്റണ്‍ തന്റെ വീഡിയോയിലൂടെ പങ്കുവച്ചു. കേരളം വ്യത്യസ്തമാകാന്‍ കാരണം വിദ്യാഭ്യാസമാണെന്ന് അദേഹം പറയുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നേടാന്‍ അവസരമൊരുക്കിയതും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്ന് ഹീറ്റണ്‍ വ്യക്തമാക്കുന്നു.

'പൊതുവായ പൗരബോധം വര്‍ദ്ധിച്ചതും വൃത്തിയുള്ള തെരുവുകളും മറ്റുള്ളവരെ പരിഗണിക്കുന്ന ആളുകളുമുള്ള ഇടമാക്കി കേരളത്തെ മാറ്റി. ഇന്ത്യയിലെ പല പ്രദേശങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്ന വിധത്തില്‍ കേരളം നിലനില്‍ക്കുന്നു'- ജാക്ക് ഹീറ്റണ്‍ പറഞ്ഞു.

'നല്ല വൃത്തിയുള്ള തെരുവുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തെ വ്യത്യസ്തമാക്കുന്നു. കേരളത്തില്‍ ആളുകള്‍ ഹോണടിക്കുന്നത് കുറവാണ്. ഇതിനുകാരണം വിദ്യാഭ്യാസമാണ്. കേരളത്തിന്റെ സാക്ഷരതാ നിരക്ക് അമേരിക്കയേക്കാള്‍ കൂടുതലാണ്. കേരളത്തിന്റെ സാക്ഷരതാ നിരക്ക് 96.2 ശതമാനവും അമേരിക്കയുടേത് 79 ശതമാനവുമാണ്. മതമാണ് മറ്റൊരു പ്രധാന കാരണം. കേരളത്തില്‍ 40 ശതമാനം പേര്‍ മാത്രമാണ് ഹിന്ദുക്കള്‍. 30 ശതമാനം ക്രിസ്ത്യാനികളും ബാക്കി മുസ്ലീംങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് മതസ്ഥരുമാണെന്നും ജാക്ക് ഹീറ്റണ്‍ വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.