ഓസ്ട്രിയയില്‍ വാഹനാപകടം: മലയാളി വൈദിക വിദ്യാര്‍ഥി ബ്രദര്‍ മാത്യൂസ് പൊതൂര്‍ അന്തരിച്ചു

ഓസ്ട്രിയയില്‍ വാഹനാപകടം: മലയാളി വൈദിക വിദ്യാര്‍ഥി ബ്രദര്‍ മാത്യൂസ് പൊതൂര്‍ അന്തരിച്ചു

ലിന്‍സ്: ഓസ്ട്രിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദിക വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന്‍ മാത്യു-റെജി ദമ്പതികളുടെ ഏക മകനായ ബ്രദര്‍ മാത്യൂസ് പൊതൂര്‍ (33) ആണ് ലിന്‍സില്‍ വെച്ച് കാറപകടത്തില്‍ മരണപ്പെട്ടത്.

ജര്‍മ്മനിയില്‍ വൈദിക പഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്ന ബ്രദര്‍ മാത്യൂസ്, പരിശീലനത്തിന്റെ ഭാഗമായി ലിന്‍സിലെ ദേവാലയത്തില്‍ പി.ആര്‍.ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

അപകടം വിവരമറിഞ്ഞ് പ്രവാസി സമൂഹവും നാട്ടിലെ ബന്ധുമിത്രാദികളും വലിയ ദുഖത്തിലാണ്. നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരം നാട്ടിലെത്തിക്കും.

മാതാവ് റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.