ബണ്‍ബറി മലയാളി അസോസിയേഷന്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ബണ്‍ബറി മലയാളി അസോസിയേഷന്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

മെൽബൺ: ബണ്‍ബറി മലയാളി അസോസിയേഷന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റായി ജോഫി ജോസഫിനെയും വൈസ് പ്രസിഡന്റായി ബിന്‍സി ബാബുവിനെയും സെക്രട്ടറിയായി ലിജോ ജോസിനെയും ജോയിന്റ് സെക്രട്ടറിയായി അനില്‍ കുമാറിനെയും ട്രഷററായി എല്‍ദോസ് വർഗീസിനെയും തിരഞ്ഞെടുത്തു.

കൂടാതെ കോർഡിനേറ്റർമാരായി അനീഷ് ഇപ്പ് (ഫുഡ് & ലോജിസ്റ്റിക്സ്), ബിജു ജേക്കബ് (മീഡിയ കോർഡിനേറ്റർ), ലിൻസി സെബാസ്റ്റ്യൻ, നിമ്മി അജിത് (കള്‍ച്ചറൽ കോർഡിനേറ്റർമാർ) എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി മനോജ് മാത്യു, അനൂപ് പുതുക്കുടി, ഡോ. അരുണ്‍, റിൻസു ആഷിക്, ഡയാന പോൾ എന്നിവരും ചുമതലയേറ്റു.

പുതിയ കമ്മിറ്റിക്ക് ചുമതലകൾ കൈമാറുന്ന വേളയിൽ കഴിഞ്ഞകാലങ്ങളിൽ തങ്ങളെ പിന്തുണച്ച എല്ലാവർക്കും മുൻ കമ്മിറ്റി ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സമൂഹത്തിന് സേവനം ചെയ്യാൻ കഴിഞ്ഞത് വലിയൊരു പദവിയാണെന്നും ഒന്നിച്ച് പങ്കിട്ട സൗഹൃദങ്ങളും അനുഭവങ്ങളും ഓർമ്മകളും എക്കാലവും വിലമതിക്കുമെന്നും അവർ വ്യക്തമാക്കി. പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയാശംസകളും ആശംസിച്ചാണ് മുൻ കമ്മിറ്റി യാത്രയായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.