യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മരിയൻ പ്രതിമ പോളണ്ടിൽ 15ന് അനാച്ഛാദനം ചെയ്യപ്പെടുന്നു; വിശ്വാസത്തിന്റെ പുതിയ പ്രതീകം

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മരിയൻ പ്രതിമ പോളണ്ടിൽ 15ന് അനാച്ഛാദനം ചെയ്യപ്പെടുന്നു; വിശ്വാസത്തിന്റെ പുതിയ പ്രതീകം

വാഴ്‌സോ: മാതാവിന്റെ സ്വർ​ഗാരോപണ തിരുനാൾ ദിനത്തിൽ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മരിയൻ പ്രതിമ പോളണ്ടിൽ അനാച്ഛാദനം ചെയ്യപ്പെടുന്നു. പോളണ്ടിലെ കൊണോടോപ്പിക്ക് സമീപമുള്ള ഗ്രാമപ്രദേശത്താണ് 55.6 മീറ്റർ ഉയരത്തിൽ ഈ വിശുദ്ധ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മരിയൻ സ്മാരകമായി ഇനി ഈ പ്രതിമ അറിയപ്പെടും. ദൈവത്തെ മറന്നുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ വിശ്വാസത്തിന്റെ ശക്തമായ ഒരു പൊതു അടയാളമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്രഹ്മാണ്ഡ നിർമ്മിതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

പ്രമുഖ പോളിഷ് വ്യവസായി റോമൻ കാർക്കോസിക്കും ഭാര്യയുമാണ് ഈ മരിയൻ സ്മാരകത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.